പന്തളം: നഗരസഭ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചുവന്ന പന്തളം ജംഗ്ഷൻ സമീപത്തുള്ള പെട്രോൾപമ്പ് അടച്ചുപൂട്ടാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയും കോർപ്പറേഷന്റെ പന്തളം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് അടച്ചുപൂട്ടാൻ വ്യാഴാഴ്ച കൂടിയ നഗരസഭാ കൗൺസിൽ ആണ് തീരുമാനമെടുത്തത്. കഴിഞ്ഞ ഒക്ടോബറിൽ നഗരസഭാ സെക്രട്ടറിയായിരുന്ന എസ്. ജയകുമാർ പമ്പ് അടച്ചുപൂട്ടിയിരുന്നു. പമ്പുടമ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങി പമ്പിന്റെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. നാളിതുവരെയായി നഗരസഭ ലൈസൻസ് പമ്പ് ഉടമ പുതുക്കിയിട്ടില്ല.