hospital
തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ഇന്റർവെൻഷണൽ ഓങ്കോളജി സേവനം ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: അർബുദ ചികിത്സയിലെ നൂതന ചികിത്സാരീതിയായ ഇന്റർവെൻഷണൽ ഓങ്കോളജി സേവനം ബിലീവേഴ്സ് ആശുപത്രിയിൽ ആരംഭിച്ചു. ലോക കാൻസർ ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. അർബുദ രോഗികൾക്ക് ഈചികിത്സാരീതി വലിയൊരു ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം നൂതനപിൻഹോൾ ചികിത്സകൾക്കായി അന്യസംസ്ഥാനങ്ങളിൽ പോകേണ്ടിവരുന്ന കാൻസർ രോഗികൾക്ക് ബിലീവേഴ്സ് ആശുപത്രിയുടെ സേവനം വളരെയധികം ഉപകാരപ്പെടുമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.കാൻസർ ചികിത്സകളിലെ ഇത്തരം ആധുനികരീതികളെപ്പറ്റി ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അതിനായി സ്പെഷലിസ്റ്റ് ഡോക്ടറുടെ സൗകര്യമുള്ള ആശുപത്രികളുടെ സേവനം തേടണമെന്നും നടനും മുൻ എം.പിയുമായ ഇന്നസെന്റ് പറഞ്ഞു. കേരള യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസ് സെനറ്റ് മെമ്പറും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ.ഫാ. സിജോ പന്തപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര, ഇന്റർവെൻഷണൽ റേഡിയോളജി-ഓങ്കോളജി വിഭാഗം മേധാവി ഡോ.ടോം ജോർജ് , ഓങ്കോളജി വിഭാഗം മേധാവി ഡോ.ജോംസി ജോർജ്, ഹെമറ്റോളജി വിഭാഗം മേധാവി ഡോ. ചെപ്സി ഫിലിപ്പ് എന്നിവർ സംസാരിച്ചു.