 
തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സൗജന്യ കാൻസർ നിർണയ പദ്ധതിയായ കാൻ - കെയർ പദ്ധതിയുടെ അമ്പതാമത് ക്യാമ്പ് പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗം പ്രൊഫ.ഡോ.സൂസൻ മാത്യു ഉദ്ഘാടനം ചെയ്തു. ക്യാമ്പുകളിൽ 6500ൽ പരം സ്ത്രീകളെ പരിശോധിക്കുകയും ബോധവത്ക്കരണം നടത്താനും സാധിച്ചത് സമൂഹത്തിന് വലിയൊരു സേവനമാണെന്ന് ഡോക്ടർ പറഞ്ഞു. പുഷ്പഗിരി മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ.തോമസ് പരിയാരത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ പദ്ധതിക്ക് ആശംസയറിയിക്കുന്ന വീഡിയോ കോളേജ് പ്രിൻസിപ്പൽ ഡോ.ടോമി ഫിലിപ്പ് പ്രകാശനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ.ഏബ്രഹാം വർഗീസ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.ഫെലിക്സ് ജോൺസ്, അസി. പ്രൊഫസർ ഡോ.ബെറ്റ്സി എ.ജോസ്, ഡോ.വിപിൻ വി എന്നിവർ പ്രസംഗിച്ചു.