 
മല്ലപ്പള്ളി: സംസ്ഥാന സർക്കാരും, സ്ഥലം എം.എൽ.എ.യും ഉറങ്ങുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ആരോപിച്ചു. കോമളം പാലം നിർമ്മിക്കുക, ഗതാഗതയോഗ്യമായ തത്ക്കാലിക പാലം ഉടൻ നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കല്ലൂപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോമാളം -അമ്പാട്ടുഭാഗം -തുരുത്തിക്കാട് പ്രദേശങ്ങൾ പൂർണമായി ഒറ്റപ്പെട്ടുപോയിരിക്കുകയാണ്. അടയന്തര നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എം.ജെ.ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.റെജി തോമസ്, മാത്യു ചാമത്തിൽ, കോശി പി.സക്കറിയ, ലാലു തോമസ് എബി മേക്കരിങ്ങാട്ട്, സുരേഷ് ബാബു പാലാഴി, തോമസ് ടി.തുരുത്തിപ്പള്ളി, ഇ.കെ.സോമൻ, ചെറിയാൻ വർഗീസ്, കെ.കെ.പ്രസാദ്, സതീഷ് കല്ലൂപ്പാറ, സൂസൻ തോംസൺ, റെജിചാക്കോ, അമ്പിളി പ്രസാദ്, ജ്ഞാനമണി മോഹനൻ, ബെൻസി അലക്സ്, ഗീതാ ശ്രീകുമാർ, കെ.വി.രശ്മിമോൾ, പത്മകുമാർ പള്ളത്ത്, റെനി കെ.ജേക്കബ്, സനീഷ് അടവിക്കൽ, കെ.കെ.ശശി, സുനിൽ കൊച്ചേരി, ബൈജി ചെള്ളേട്ട്, അഖിൽ മൂവക്കോടൻ, വിഷ്ണു പുതുശേരി തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം കെ.പി.സി. സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.