05-poly-carpus
105-ാമത് മദ്ധ്യ തിരുവിതാംകൂർ ഓർത്തഡോക്‌സ് കൺവെൻഷനോടനുബന്ധിച്ച് നടന്ന മർത്തമറിയം സമാജം സമ്മേളനം യുഹാനോൻ മാർ പൊളിക്കാർപ്പോസ് മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : ദൈവത്തെ അറിഞ്ഞുജീവിക്കുന്ന അമ്മമാരുടെ മക്കൾ ലോകത്തിന് മാതൃകയായിരിക്കുമെന്നും ഏതു പ്രതിസന്ധിയിലും നിർമ്മല ഹൃദയമുള്ളവരായിത്തീരുവാൻ നമുക്ക് കഴിയണമെന്നും യുഹാനോൻ മാർ പൊളിക്കാർപ്പോസ് പറഞ്ഞു. 105-ാമത് മദ്ധ്യ തിരുവിതാംകൂർ ഓർത്തഡോക്‌സ് കൺവെൻഷനോടനുബന്ധിച്ച് നടന്ന മർത്തമറിയം സമാജം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സർവകലാശാലയാണ് കുടുംബം മാതാവിനെക്കാളും വലുത് ഈലോകത്ത് ഒന്നുമില്ല. ദൈവത്തിന്റെ സാക്ഷികളായി തീരുവാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഫാ. ജിജി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു മർത്തമറിയം സമാജം അഖില മലങ്കര ജനറൽ സെക്രട്ടറി പ്രൊഫ. മേരി മാത്യു മുഖ്യ പ്രഭാഷണം നടത്തി. ഫാ. ഗബ്രിയേൽ ജോസഫ് വത്സമ്മ ചെറിയാൻ, കുഞ്ഞമ്മ മാത്യു, മിനി ജിജി, ആലീസ് ജോയിക്കുട്ടി എന്നിവർ പ്രസംഗിച്ചു.
രാവിലെ നടന്ന ധ്യാനത്തിന് ഫാ. ജോൺ റ്റി. വർഗീസ് നേതൃത്വം നൽകി. ഫാ. ജോർജ് വർഗീസ് വട്ടപ്പറമ്പിൽ കോർ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഗബ്രിയേൽ ജോസഫ്, ഫാ. കോശി വി. വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ 10ന് ഫാ. ജോർജ്ജ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സുവിശേഷസംഘം, പ്രാർത്ഥനായോഗം, ഐനാംസ് സംഗമത്തിൽ ഫാ. തോമസ് വർഗീസ് ചാവടിയിൽ ക്ലാസിന് നേതൃത്വം നൽകുമെന്ന് പബ്ലിസിറ്റി കൺവീനർ രാജൻ സാമുവേൽ പറഞ്ഞു.