പ്രമാടം : വലഞ്ചുഴി ദേവീക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. ദേവീസ്തുതികൾ അലയടിച്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇന്നലെ രാത്രി 8.26 നും 9നും മദ്ധ്യേ തന്ത്രി അടിമുറ്റത്തുമഠം ശ്രീദത്ത് ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. 13ന് ആറാട്ടോടെ സമാപിക്കും. 11വരെ എല്ലാ ദിവസവും രാത്രി എട്ടിന് എഴുന്നള്ളത്ത് ഉണ്ടായിരിക്കും. മകരഭരണ ദിവസമായ എട്ടിന് രാവിലെ 11മുതൽ ഉത്സവബലി ചടങ്ങുകൾ, ഉച്ചയ്ക്ക് പന്ത്രണ്ടിന് ഉത്സവബലി ദർശനം, രാത്രി എട്ടിന് ക്ഷേത്രത്തിൽ നിന്നും വെള്ളുവെട്ടുവേലി മഠത്തിലേക്ക് എഴുന്നള്ളത്. പള്ളിവേട്ട ദിവസവമായ 12ന് രാവിലെ എട്ടിന് നാരായണീയ പാരായണം, രാത്രിഎട്ടിന് പള്ളിവേട്ട എഴുന്നള്ളത്ത്. ഉത്സവത്തിന് സമാപനം കുറിച്ച് 13ന് രാത്രി 7.30ന് ക്ഷേത്ര കടവിൽ ആറാട്ടും തുടർന്ന് കൊടിയിറക്കും നടക്കും.