കോന്നി: താലൂക്ക് ആശുപത്രിയിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് മുഖേന താൽക്കാലികമായി ദിവസവേത അടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ നിയമിക്കുന്നു. വാക്ക് ഇൻ ഇന്റവ്യൂവിലൂടെയാണ് നിയമനം. ഈ മാസം 11ന് ഉച്ചയ്ക്ക് 12ന് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ യോഗ്യതയുടെയും സർട്ടിഫിക്കറ്റ് പരിശോധനയുടെയും കൊവിഡ് ബ്രിഗേഡിയറായി സേവനം ചെയ്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. പ്ലസ്ടു, ഡിപ്ലോമ ഇൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്‌സ് (രണ്ടുവർഷം) എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഇന്റവ്യൂവിൽ പങ്കെടുക്കണം.