പന്തളം: വീടു വയ്ക്കാൻ ഇരട്ട ആനുകൂല്യം നല്കിയതുൾപ്പെടെ നിരവധി അഴിമതികൾ നടത്തിയ നഗരസഭാ കൗൺസിലർ കോൺഗ്രസിലെ പന്തളം മഹേഷിനെതിരെ ഉപരോധവും പ്രതിഷേധ സമരവും നടത്തുമെന്നു ബി.ജെ.പി മഹിളാ മോർച്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഹേഷിനെതിരെ വിജിലൻസിനെ സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു. പി.എം.എ.വൈലൈഫ് പദ്ധതിയിൽ വീടിനു പണം അനുവദിച്ച ആളിനു സർക്കാരിന്റെ കെയർ ഹോം പദ്ധതിയിൽ പണം അനുവദിപ്പിച്ചു വീട്ടുകാരെയും പൊതു സമൂഹത്തെയും കബളിപ്പിക്കുകയാണ് ഇയാൾ ചെയ്തത്. വ്യാജ മരണ സർട്ടിഫിക്കേറ്റ് കേസിലുൾപ്പെടെ

മഹേഷിനെതിരെ വിജിലൻസിനു വീണ്ടും പരാതി നല്കുമെന്നും മഹിളാ മോർച്ച നേതാക്കൾ പറഞ്ഞു.

നിരവധി അഴിമതികൾ നടത്തിയ ഇയാൾ കൗൺസിലർ സ്ഥാനം രാജിവയ്ക്കണം, സത്യപ്രതിജ്ഞാലംഘനം നടത്തിയ മഹേഷിനെതിരെ സർക്കാർ നിയമ നടപടികൾ സ്വീകരിക്കണം. നിലവിൽ നടന്നു വരുന്ന വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കണം. ഇയാളെ പാർട്ടിയിൽ നിന്നു പുറത്താക്കി പൊതു സമൂഹത്തോടു കോൺഗ്രസ് മാപ്പു പറയണമെന്നും മഹിളാ മോർച്ച ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ അഴിമതിമുക്ത ഭാരതം എന്ന പ്രഖ്യാപനം ഏറ്റെടുത്തു കൊണ്ടാണ് മഹിളാ മോർച്ചയുടെ പ്രവർത്തനങ്ങളെന്നും നേതാക്കൾ മാദ്ധ്യമങ്ങളോടു പറഞ്ഞു. മഹിളാമോർച്ച ജില്ലാ സെക്രട്ടറി ആർ.ശ്രീലേഖ, പന്തളം മണ്ഡലം പ്രസിഡന്റ് അശ്വതി. ആർ.പിള്ള,നഗരസഭാ സമിതി പ്രസിഡന്റ് ശ്രീലത.എസ്, ബി.ജെ.പി പന്തളം ഏരിയാ പ്രസിഡന്റ് സൂര്യ.എസ്. നായർ, വൈസ് പ്രസിഡന്റ് മഞ്ജുഷ സുമേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.