പന്തളം: നാടു വിറപ്പിച്ച മൂർഖൻ പാമ്പിനെ രാത്രിയോടെ പിടികൂടി. പന്തളം എൻ.എസ്.എസ് ഗേൾസ് ഹൈസ്‌കൂളിനെ സമീപത്തെ ഇടവഴിയിൽ വ്യാഴാഴ്ച രാത്രി 10ന് മൂർഖനെ കണ്ട നാട്ടുകാർ പന്തളം പൊലീസിനെ അറിയിക്കുകയായിരുന്നു. റാന്നി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പാമ്പുപിടിത്തക്കാരൻ ശ്യാം ജോൺ പൂമാല എത്തി അഞ്ചടിയോളം നീളമുള്ള മൂർഖനെ പിടികൂടി.