പന്തളം: രൂക്ഷമായ കുടിവെള്ള ക്ഷാമം കണക്കിലെടുത്തും കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നതിന് പരിഹാരം കാണുന്നതിനും കെ.ഐ.പി കനാൽ അടിയന്തരമായി തുറക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ.വിജയകുമാർ കെ.ആർ രവി പന്തളം മഹേഷ്, സുന്നിതാ വേണു രത്‌നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. രണ്ടു പ്രളയത്തിനു ശേഷം അച്ചൻകോവിലാറ്റിലെ ജലനിരപ്പു ക്രമാതീതമായി താഴ്ന്നതോടെ നദീതീരപ്രദേശങ്ങളിലെ കിണറുകൾ വറ്റിവരളുകയും കൃഷിഭൂമികൾ കരിഞ്ഞുണങ്ങുകയുമാണ്. കുടിവെള്ള ക്ഷാമത്തിനും കാർഷിക വൃത്തികൾക്കും പരിഹാരമാകേണ്ട കെ.ഐ .പി കനാൽ ശുചീകരിച്ചു വെള്ളം തുറന്നു വിടേണ്ടതുണ്ട്.ഇതിന് യാതൊരു നടപടിയും സ്വീകരിക്കാൻ കെ.ഐ.പി അധികാരികളോ മുനിസിപ്പൽ അധികാരികളോ തയാറാകുന്നില്ല.കനാലിന്റെ ബഹു ഭുരിപക്ഷം പ്രദേശങ്ങളും മാലിന്യം നിറഞ്ഞു കിടക്കുകയാണ്. അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.