പ്രമാടം : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രമാടംപഞ്ചായത്തുതല സമിതി ചേർന്നു. പ്രസിഡന്റ് എൻ. നവനിത്ത് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, വില്ലേജ് ഓഫീസർ, പാർട്ടി പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ, പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് സെക്രട്ടറി, ജനപ്രതിനിധികൾ ,ജാഗ്രത സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ.....
* കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനു ആംബുലൻസ് സൗകര്യം ഏർപ്പെടുത്തി.
* എല്ലാ വാർഡുകളിലും ജാഗ്രതാ സമിതി കൂടണം.
* കൊവിഡ് പോസിറ്റീവായ രോഗികൾക്ക് ഭക്ഷണം എത്തിക്കുന്നത് നടപടി സ്വീകരിക്കും.
*ആർ.ആർ.ടികളുടെ പ്രവർത്തനം ഊർജ്ജിതമാക്കും.
* കൊവിഡ് രോഗികൾക്ക് മരുന്നുകൾ എത്തിക്കുന്നതിന് ആശ പ്രവർത്തകരോടൊപ്പം ജാഗ്രതാ സമിതി അംഗങ്ങളെയും, വോളന്റിയേഴ്‌സിനെയും ഉൾപ്പെത്തും..