കോന്നി: കോന്നി പഞ്ചായത്തിൽ കെട്ടിടനികുതി ഒടുക്കു വരുത്തുവാനുള്ളവർക്ക് പിഴപലിശ കൂടാതെ 2022 ഫെബ്രുവരി 28 വരെ പഞ്ചായത്ത് കാര്യാലയത്തിൽ നേരിട്ടോ, ഓൺലൈനായോ തുക ഒടുക്കാവുന്നതാണ്. ഈ അവസരം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ,ഫെബ്രുവരി 28ന് മുമ്പ് തുക ഒടുക്കാത്തവർക്കെതിരെ ജപ്തി, പ്രോസിക്യൂഷൻ, റവന്യൂ റിക്കവറി തുടങ്ങിയ നടപടികൾ സ്വീകരിയ്ക്കുന്നതാണെന്നും അറിയിച്ചുകൊള്ളുന്നു. കൂടാതെ ലൈസൻസ് ഫീസ് , തൊഴിൽക്കരം എന്നിവ അടയ്‌ക്കേണ്ടവരും അടിയന്തരമായി ഈ തുക ഒടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാക്കേണ്ടതാണ്.