പ്രമാടം : വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഏരിയാതല തൈ നടീൽ ഉത്സവം വള്ളിക്കോട് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.ആർ.പ്രദീപ്, ജില്ലാ വൈസ് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, ഏരിയാ സെക്രട്ടറി വർഗീസ് സഖറിയ, പ്രസിഡന്റ് എസ്.മനോജ് കുമാർ, കോശി മാത്യു, പി.ആർ.പുരുഷോത്തമൻ നായർ, കെ.ജി.പ്രദീപ്, കൃഷി ഓഫീസർ രഞ്ജു എന്നിവർ പ്രസംഗിച്ചു.