അടൂർ : സഹകാർ ഭാരതി പന്തളം തെക്കേക്കര പഞ്ചായത്ത്‌ സമിതി രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി അഡ്വ. സി.പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്തു. എൻ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.മനോജ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ ടി.സി.സന്തോഷ് കുമാർ, സഹകാർ ഭാരതി കോട്ടയം വിഭാഗ് പ്രമുഖ് ആർ.ജിനു, അക്ഷയശ്രീ ജില്ലാ കോ- ഒാർഡിനേറ്റർ എസ്.പ്രശാന്ത് കുമാർ, മധുസൂദന കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എൻ.സുരേഷ് ബാബു (പ്രസിഡന്റ്), കെ.ജി.ഗോപിനാഥൻ (വൈസ് പ്രസിഡന്റ്),വിജയനാഥൻ (സെക്രട്ടറി), പ്രവീൺകുമാർ (ജോ.സെക്രട്ടറി), പി.കെ. രാധാകൃഷ്ണൻനായർ (ട്രഷറാർ), മഹിളാ സെൽ പ്രമുഖ : പി.വി.സ്മിത (മഹിളാസെൽ പ്രമുഖ്), എസ്. ശ്രീജ (അക്ഷയശ്രീ കോ - ഒാർഡിനേറ്റർ).