നാരങ്ങാനം: കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളുടെയും സമുദായ സംഘടനകളുടെയും കൊടിമരങ്ങൾ പഞ്ചായത്ത് അധികൃതർ നേരിട്ടിറങ്ങി നീക്കം ചെയ്തു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നോട്ടീസ് നൽകിയിരുന്നെങ്കിലും പ്രധാന ജംഗ്ഷനുകളിലെ കൊടിമരങ്ങൾ ആരും നീക്കം ചെയ്തിരുന്നില്ല.ഇതേ തുടർന്നാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ടിറങ്ങി കൊടിമരങ്ങൾ നീക്കം ചെയ്തത്.