tuto

പത്തനംതിട്ട : ജില്ലയിൽ പട്ടികജാതിവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ ഫെബ്രുവരി മുതൽ മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ 12,000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയിൽ നിയമിക്കും. ബിരുദവും, ബി.എഡും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രവൃത്തി സമയം വൈകിട്ട് നാലു മുതൽ രാവിലെ എട്ടു വരെയായിരിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 11 ന് രാവിലെ 11ന് പത്തനംതിട്ട മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതിവികസന ഓഫീസിൽ കൂടിക്കാഴ്ചക്കായി എത്തിച്ചേരണം. ഫോൺ : 0468 2322712.