കോന്നി : തണ്ണിത്തോട് പ്ലാന്റേഷൻ എസ്റ്റേറ്റിൽ കുളവിയുടെ കുത്തേറ്റു മരിച്ച മേടപ്പാറ ചേന്നംപാറയിൽ അഭിലാഷിന്റെ കുടുംബത്തിന് പ്ലാന്റേഷൻ കോർപറേഷൻ അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ ഒ.പി.എ.സലാം,ജനറൽ മാനേജർ ജസ്റ്റസ് കരുണാ രാജൻ,സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം പി. ആർ.ഗോപിനാഥൻ,എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ഇളമണ്ണൂർ രവി, ഷംസുദീൻ, ഹരികുമാർ പൂതംകര,പി.ടി.സാവിത്രി, എം.എൻ ഓമന,മാനേജിംഗ് ഡയറക്ടർ.ജെ, സജീവ്, എസ്റ്റേറ്റ് മാനേജർ പോൾ,സി.റോബി തുടങ്ങിയവർ പങ്കെടുത്തു.