റാന്നി: റബർ ബോർഡിനെ നോക്കുകുത്തിയാക്കുന്ന പുതിയ റബർ ആക്ട് പിൻവലിക്കണമെന്ന് ചെറുകിട റബർ കർഷക ഫെഡറേഷൻ ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടു. പുതിയ ആക്ട് വരുന്നതോടെ റബർ ഇറക്കുമതി ശുപാർ ചെയ്യുന്നതിനും ഗുണനിലവാരം നിശ്ചയിക്കുന്നതിനും ബോർഡിനുള്ള അധികാരം നഷ്ടമാകും. റബർ വില നിശ്ചയിക്കുന്നത് കുത്തക കമ്പനികളുടെ താത്പ്പര്യത്തിനാവും. ഇപ്പോൾ തന്നെ റബർ കൃഷി ആദായകരമല്ലാത്ത സ്ഥിതിയിൽ പുതിയ ആക്ട് കർഷകരെ ദുരിതക്കയത്തിലാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ, പി.ജെ.തോമസ്, എം.ജി.രാധാകൃഷണൻ നായർ, സിബി മാത്യു, സഖറിയ കെ.കെ എന്നിവർ പ്രസംഗിച്ചു.