1
എഴുമറ്റൂർ കാട്ടോലിപ്പാറയിൽ പൂത്ത ബാംബു (മുള)

മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്തിലെ പുറ്റത്താനികാട്ടോലി പാറയയ്ക്ക് സമീപം അത്ഭുത പ്രതിഭാസമായി ബാംബു (മുള)പൂത്തു. ജില്ലയിലെ തന്നെ ഒരു അപൂർവ കാഴ്ചയാകും ഇത്. മനുഷ്യന്റെ ആയുസിൽ മൂന്ന് പൂക്കാലം മാത്രമാണ് കാണാൻ കഴിയുക. ചില ഇനം മുളകൾ എല്ലാവർഷവും പുഷ്പിക്കും. ചിലത് 40 വർഷത്തിൽ ഒരിക്കലും ഇത്തരം മുളകൾ പുത്തശേഷം പൂർണമായി ഉണങ്ങി പോകും. നാട്ടിൻപുറങ്ങളിൽ വളരെ അപൂർവ കാഴ്ചയാണിത്. 140ൽപ്പരം ഇനത്തിലുള്ള മുളകൾ ഉണ്ടെങ്കിലും 50 ഇനത്തിലുള്ള മുളകളാണ് കേരളത്തിൽ കാണാൻ കഴിയുക. ഇതിൽ 18 എണ്ണം വ്യാപാര മുളകളാണ്.കൊല്ലം ജില്ലയിലെ പട്ടാഴിയിലാണ് ഏറ്റവും വലിയ മുളയുള്ളത്. വയനാടാണ് ഏറ്റവും അധികം മുളകളുള്ള ജില്ല . വയനാട്ടിലെ ത്രിക്കേപ്പറ്റ ഉറവിൽ എന്ന ഗ്രാമത്തെ മുള ഗ്രാമമായിട്ടാണ് അറിയപ്പെടുന്നത്. 80 മീറ്റർ ശരാശരി നീളവും 100 കിലോ വരെ ഭാരവും മുളയ്ക്ക് ഉണ്ടാകും. പഴയ തലമുറ കുട്ട, വട്ടി, പരമ്പ്, മുറം എന്നിവ ഉണ്ടാക്കുന്നതിനും മഴമൂലി എന്ന സംഗീത ഉപകരണത്തിനുമായി മുള ഉപയോഗിച്ചിരുന്നങ്കിൽ പുതിയ തലമുറ ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്നതിന് മുളകൾ ഉപയോഗിക്കുന്നു. വയനാട് അതിർത്തികളിൽ മുളയരി കൊണ്ട് ഇഡലി, പുട്ട്, പായസം എന്നിവ ഉണ്ടാക്കി ഭക്ഷിക്കാറുണ്ട് ആരോഗ്യ സംരക്ഷണത്തിനും ദേഹസംബന്ധമായ വേദനകൾക്കും ഔഷധമായിട്ടാണ് ഗ്രാമവാസികൾ ഇത് ശേഖരിക്കുന്നത്.പുറത്തുനിന്ന് എത്തുന്നവർക്ക് ഒരു കിലോ മുളയരിക്ക് 700 രൂപ ഈടാക്കാറുണ്ട്.വനാന്തരങ്ങളിൽ കാട്ടാനകളുടെ ഇഷ്ടഭക്ഷണവും മുളയരി തന്നെ. ഹരിത സ്വർണം എന്ന കാർഷീക വിളയായ മുള പ്രകൃതി, മണ്ണ്, ജലം എന്നിവസംരക്ഷണങ്ങൾക്കായും വാണിജ്യ അടിസ്ഥാനത്തിലും കൃഷി ചെയ്തു വരുന്നു. സെപ്റ്റംബർ മാസം 18 ലോകമുളദിനമായി ആചരിക്കുന്നു. 2009 മുതലാണ് കേരളത്തി ദിനാചരണം ആരംഭിച്ചത്.

...................................

-140തിൽപ്പരം മുളകൾ

-കേരളത്തിൽ 50 ഇനത്തിനുള്ള മുളകൾ

-18 എണ്ണം വ്യാപാര മുളകൾ