vitharanam
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ വി.ഇ.ഒ മാര്‍ക്ക് ലാപ്ടോപ്പ് വിതരണോദ്ഘാടനം ബ്ലോക്ക് വൈസ് പ്രസി‍‍ഡന്‍റ് ബിനില്‍ കുമാര്‍ നിര്‍വ്വഹിക്കുന്നു

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് ലാപ്‌ടോപ്പ് നൽകി. ലാപ്‌ടോപ്പിന്റെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ ഏബ്രഹാം അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അരുന്ധതി അശോകൻ, മെമ്പർമാരായ സോമൻ താമരച്ചാലിൽ, അനു സി.കെ., ജിനു തോമ്പുംകുഴി, രാജു പുളിമ്പള്ളി, ബ്ലോക്ക് സെക്രട്ടറി ലിബി സി.മാത്യു എന്നിവർ സംസാരിച്ചു.