തിരുവല്ല: എസ്.എൻ.ഡി.പി യോഗം കടപ്ര മാന്നാർ മണ്ണംതോട്ടുവഴി ഈസ്റ്റ് ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക ഉത്സവം ഇന്ന് നടക്കും. രാവിലെ മുതൽ വിശേഷാൽ പൂജ. 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് ശാഖാ മുൻ അഡ്മിനിസ്ട്രേറ്റർ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ കൊടിയേറ്റും. തുടർന്ന് നടക്കുന്ന ദീപം തെളിക്കലിൽ എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ, സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ, ശാഖാ പ്രസിഡന്റ് പി.കെ.ശേഖരൻ, സെക്രട്ടറി കെ.എൻ.രമേശ്, വൈസ് പ്രസിഡന്റ് ടി.എസ്.പ്രശാന്ത്, വനിതാസംഘം പ്രസിഡന്റ് രത്നമ്മ വിക്രമൻ, സെക്രട്ടറി പ്രസന്ന വിനോദ് എന്നിവർ പങ്കെടുക്കും. 9ന് കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ മുഖ്യകാർമ്മികത്വത്തിൽ കലശം, നവകം, പഞ്ചഗവ്യം എന്നിവ നടക്കും. 10ന് കലശാഭിഷേകം. 10.45ന് മഹാഗുരുപൂജ. 11ന് ഗുരുപ്രഭാഷണം. ഒന്നിന് അന്നദാനം. വൈകിട്ട് 5.30ന് വിശേഷാൽ ഗുരുപൂജ . 6ന് സർവൈശ്വര്യപൂജ 6.45ന് ദീപാരാധന.