തിരുവല്ല: പരുമല തിരുവാർമംഗലം ശ്രീമഹാദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ കർമ്മവും സമർപ്പണവും ഇന്ന് നടക്കും. രാവിലെ 9.15 നും 10.40 നും മദ്ധ്യേ ക്ഷേത്രം തന്ത്രി നാരായണ പത്മനാഭ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ശിവലിംഗ പ്രതിഷ്‌ഠ നടക്കും. തുടർന്ന് ഗണപതി, ബ്രഹ്മരക്ഷസ്, ബലിക്കൽ, സർപ്പം, നന്ദികേശൻ, താഴികക്കുടം എന്നീ പ്രതിഷ്ഠകളും നടത്തും. 10 ന് സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം. 10.45 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ജസ്റ്റിസ് പി.ആർ.രാമൻ എന്നിവർ സമർപ്പണ സന്ദേശം നൽകും. 10.55 ന് ഗണപതിക്ഷേത്രം സമർപ്പണം റിട്ട.ലഫ്.കേണൽ സുധാമണി രവീന്ദ്രനാഥൻ നായർ നിർവഹിക്കും. ഒന്നിന് അന്നദാനം . വൈകിട്ട് അഞ്ചിന് സേവ. 6.30 ന് ദീപാരാധന, ദീപക്കാഴ്ച. രാത്രി ഏഴിന് വയലിൻ കച്ചേരി.