teacher

പത്തനംതി​ട്ട : കേരള ഗവൺ​മെന്റ് ഡിപ്ലോമ ഇൻ എലി​മെന്ററി എഡ്യൂ​ക്കേ​ഷൻ അദ്ധ്യാ​പക കോഴ്‌സിന് ഒഴി​വുള്ള സീറ്റി​ലേക്ക് അപേക്ഷ ക്ഷണി​ച്ചു.
പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് 50 ശത​മാനം മാർക്കോടെ രണ്ടാംഭാഷ ഹി​ന്ദിയോടുകൂടി​യുള്ള പ്ലസ് ടൂ ഉള്ള​വർക്ക് അപേ​ക്ഷി​ക്കാം. ഹി​ന്ദി ബി.എ, ​എം.എ എന്നിവയും പരി​ഗ​ണിക്കും.

പ്രായ​പ​രിധി 17 വയസിനും 35 മദ്ധ്യേ. പട്ടി​ക​ജാതി,പട്ടി​ക​വർഗ​ക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നാക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനു​വ​ദി​ക്കും​. പട്ടി​ക​ജാതി, മ​റ്റർഹ​വി​ഭാ​ഗ​ത്തിന് ഫീസ് സൗജന്യമുണ്ടാ​യി​രി​ക്കും. ഫെബ്രു​വരി 15 വരെ അപേ​ക്ഷാ​ത്തീ​യതി നീട്ടിയി​ട്ടുണ്ട്​. വിവ​ര​ങ്ങൾക്ക് പ്രിൻസി​പ്പൽ,​ ഭാ​രത് ഹിന്ദി പ്രചാര കേന്ദ്രം,​അ​ടൂർ,​പ​ത്ത​നം​തിട്ട. ഫോൺ​ : 04734296496, 8547126028.