മുളക്കുഴ: ഗന്ധർവ മുറ്റത്ത് ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തുന്ന സപ്താഹം 11 ന് സമാപിക്കും. എല്ലാ ദിവസവും ഭാഗവത പാരായണം . പ്രസാദമൂട്ട്. പ്രഭാഷണം ഭജന എന്നിവയുണ്ടാകും. ഏഴിനു രാവിലെ 10ന് സന്താനഗോപാല മന്ത്രാർച്ചന . ഉണ്ണിയൂട്ട്. എട്ടിന് രാവിലെ 10 ന് വിദ്യഗോപാല മന്ത്രാർച്ചന . ഒൻപതിന് രാവിലെ 10ന് രുക്മിണീ സ്വയംവരം . വൈകുന്നേരം അഞ്ചിനു സർവൈശ്വര്യപൂജ. 11ന് രാവിലെ ആറിനു പൊങ്കാല വൈകുനേരം 3.30 ന് അവഭൃഥസ്‌നാന ഘോഷയാത്ര