അടൂർ : ഓട്ടോ ടാക്സി തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്ന് ഐ. എൻ. ടി. യു. സി ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ അടൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്‌ അംജദ് അടൂരിന്റെ ആദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന കമ്മിറ്റി അംഗം ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു കോൺഗ്രസ്‌ അടൂർ മണ്ഡലം പ്രസിഡന്റ്‌ ഷിബു ചിറക്കരോട്ട് മുഖ്യ പ്രഭാഷണം നടത്തി. രാജൻ, വിജയകുമാർ ചൂരക്കോട്,മധു നെല്ലിമുകൾ,റോയി,ഗോപിനാഥ്‌, അജീഷ്,ബെന്നി സി കെ,എബി തോമസ്, ജോവർഗീസ് എന്നിവർ പ്രസംഗിച്ചു