youth
അടൂർ നഗരസഭാ കാര്യാലയത്തിന് മുന്നിൽ നടന്ന ഉപരോധ സമരം ഡി സി. സി ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : നഗരസഭ ടൗൺഹാൾ നിന്നിരുന്ന പാർക്കിംഗ് ഗ്രൗണ്ടിലെ വാഹനങ്ങൾ തുടർച്ചയായി തീവയ്ക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഗോപു കരുവാറ്റ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്,അംജിത് അടൂർ. നിതീഷ് പന്നിവിഴ,ക്രിസ്റ്റോ പെരിങ്ങനാട്, അഖിൽ പന്നിവിഴ,എബി തോമസ്,ശ്രീലക്ഷ്മിബിനു, അനു വസന്തൻ,സെബിൻ പൂഴിക്കാട്,സിറാജ് കടയ്ക്കാട് എന്നിവർ സംസാരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ പൊലീസിന് പരാതി നൽകുമെന്ന് നഗരസഭ സെക്രട്ടറി നൽകിയ ഉറപ്പിനെ തുടർന്നാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.