 
മല്ലപ്പള്ളി : പ്രളയത്തിൽസമീപപാത തകർന്ന കോമളം പാലത്തിലൂടെ സഞ്ചാര മാർഗമില്ലാതായതതിനെ തുടർന്ന് സേവാഭാരതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച പാലത്തിന്റെ ജനകീയ ഉദ്ഘാടനംഇന്നലെ 11 ന് നടത്തി. നാട്ടുകാരുടെ സഹകരണത്തോടെ മുളകൾ കൂട്ടി കെട്ടി മുകളിൽ പലക വിരിച്ച്ഒരാഴ്ച കൊണ്ടാണ് സേവാഭാരതി പാലം പൂർത്തിയാക്കിയത്. ചെങ്ങാടത്തിൽ അക്കരെയിക്കരെ കടക്കാൻ പുതിയ നടപ്പാലം ഉപകരിക്കും. കല്ലൂപ്പാറ പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുതിയ നടപ്പാലത്തിന്റെ ഉദ്ഘാടനവും നടത്തി.നടപ്പാലത്തിന്റെ നിർമ്മാണത്തിലെ മുതിർന്നയാളാണ് പാലം തുറന്നു കൊടുത്തത്.