പ്രമാടം : വള്ളിക്കോട് പഞ്ചായത്തിലെ തട്ട പാടശേഖരത്തിൽ കൊയ്ത്തുവത്സവം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി.പി.ജോൺ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, എം.പി. ജോസ്, ജി. സുഭാഷ്, പത്മ ബാലൻ, അംബുജാക്ഷൻ, കൃഷി ഓഫീസർ രഞ്ജിത് കുമാർ എന്നിവർ പ്രസംഗിച്ചു.