പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം കുമ്പഴ - നെടുമാനാൽ 87-ാം നമ്പർ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിന്റെ 14-ാമത് പ്രതിഷ്ഠാ വാർഷികം നാളെ നടക്കും. വൈദികാചാര്യൻ ഷാജി തന്ത്രി ചിങ്ങവനം മുഖ്യ കാർമ്മികത്വം വഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങ്. രാവിലെ 5.30ന് നടതുറക്കൽ, നിർമ്മാല്യ ദർശനം , അഭിഷേകം, അഷ്ടദ്രവ്യ ഗണപതിഹോമം, ഗുരുപൂജ പുഷ്പാഞ്ജലി , നവകം, പഞ്ചഗവ്യം, ശാന്തി ഹവനം. 10ന് കലശം. വൈകിട്ട് 5.30ന് നടതുറക്കൽ, സമൂഹ പ്രാർത്ഥന, 6.30ന് ദീപാരാധന, ദീപക്കാഴ്ച, പ്രസാദ വിതരണം.