canal
വെള്ളക്കു ളങ്ങര ഭാഗത്ത് കനാലിൽ മാലിന്യം കുന്നു കൂടിയപ്പോൾ .

അടൂർ: കെ.ഐ.പി വലതുകര കനാലിന്റെ സബ് കനാലുകളുടെ വൃത്തിയാക്കൽ പ്രഹസനമാകുന്നു. കനാലിന്റെ വശങ്ങളിലെ കാടുകൾ തീയിട്ടു നശിപ്പിച്ചും മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ കനാലിലേക്ക് വലിച്ചിറക്കിയും നടക്കുന്ന വൃത്തിയാക്കൽ പ്രഹസനം വഴി പലയിടങ്ങളിലും മാലിന്യങ്ങൾ നിറഞ്ഞ് ജലത്തിന്റെ ഒഴുക്ക് തടസപ്പെടുകയാണ്. കെ.ഐ.പി വലതുകര കനാലിന്റെ സബ് കനാലുകളിലാണ് മാലിന്യം നിറഞ്ഞ് ഒഴുക്ക് പ്രധാനമായുംതടസപ്പെടുന്നത്. കടുത്ത വരൾച്ചയെ തുടർന്ന് കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നതോടെ സബ് കനാലുകൾ തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് ഇൗ പ്രഹസനം. കെ.ഐ പി കനാൽ കഴിഞ്ഞ ദിവസമാണ് തുറന്നുവിട്ടത്. ഇതിന് മുന്നോടിയായി ചെറിയ മണ്ണുമാന്തി ഉപയാഗിച്ച് കനാലിനുള്ളിൽ വൃത്തിയാക്കാൻ തുടങ്ങിയിരുന്നു. എന്നാൽ മാലിന്യം കരയി ലേക്ക് പൂർണമായി നീക്കാത്തത് കാരണം വെള്ളം തുറന്നതോടെ വെള്ളക്കുളങ്ങര ഭാഗത്ത് ജലനിരപ്പ് ഉയർന്ന് ഒഴുക്ക് തടസപ്പെട്ടു. കൂടാതെ മാലിന്യം കുന്നുകൂടിക്കികിടന്ന് ദുർഗന്ധവും വമിക്കുന്നുണ്ട്. അതിനാൽ കനാലിലെ മാലിന്യം പൂർണമായും നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. കനാൽ വൃത്തിയാക്കുന്നതിന് കരാർ നൽകുകയാണ്. എന്നാൽ ഇത് ഫലപ്രദമായി നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരില്ല.