കോന്നി: ഇ.എം.എസ്. ചാരിറ്റബിൾ സൊസൈറ്റി സ്നേഹാലയത്തിന് ചെങ്ങറ ആഞ്ജനേയ സേവാട്രസ്റ്റ് വാഷിംഗ് മെഷീൻ വാങ്ങി നൽകി. സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ ആഞ്ജജനേയ സേവാട്രസ്റ്റ് മാനേജ്മെന്റ് ട്രസ്റ്റി മനോജ് ശർമ്മയിൽ നിന്ന് വാഷിംഗ് മെഷീൻ ഏറ്റുവാങ്ങി. സൊസൈറ്റി ജോയിന്റ് സെക്രട്ടറി ടി.രാജേഷ് കുമാർ, സ്നേഹാലയം അഡ്മിനിസ്റ്റേറ്റർ സോമനാഥൻ, സുരേഷ് ചിറ്റിലക്കാട്, എം.സി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.