പത്തനംതിട്ട : പട്ടന്തറ ഒറ്റത്തേക്ക് റോഡിൽ ചേറ്റുവ പാലത്തിന് സമീപം കലുങ്കിന്റെ പണി പുരോഗമിക്കുന്നതിനാൽ നാളെ ഈ റോഡിൽ കൂടി ഭാരം കയറ്റിയ വാഹനങ്ങളുടെയും വലിയ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചു. കൊടുമൺ ജംഗ്ഷനിൽ നിന്ന് വരുന്ന വാഹനങ്ങൾ ടെലഫോൺ എക്‌സ്ചേഞ്ചിന് സമീപത്ത് നിന്നും തിരിഞ്ഞ് കൊടുമൺ വള്ളുവയൽ, അങ്ങാടിക്കൽ റോഡ് വഴിയും ഒറ്റത്തേക്ക്, അങ്ങാടിക്കൽ വടക്ക് എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ എസ്.എൻ.വി.എച്ച്.എസ് കുളത്തിനാൽ റോഡ് വഴിയും തിരിഞ്ഞുപോകണമെന്ന് പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.