ചെങ്ങന്നൂർ: ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ റീജിയണൽ ലെവൽ ടെക്‌നോ കൾചറൽ ഫെസ്റ്റ് ഉയിലോ 3.0 ആരംഭിച്ചു. കൊവിഡ് കാലയളവിൽ വിരസമായ ഓൺലൈൻ ജീവിതരീതികളാൽ മടുപ്പ് തോന്നിയ വിദ്യാർത്ഥികളുടെ മനസിനെ സാങ്കേതിക സാംസ്‌കാരിക സെഷനുകളിലൂടെയും മത്സരങ്ങളിലൂടെയും പുനരുജ്ജീവിപ്പിക്കുവാനുള്ള പരിപാടിയുടെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സ്മിതാധരൻ അദ്ധ്യക്ഷത വഹിച്ചു. നടൻ വിനു മോഹൻ മുഖ്യാഥിതി ആയി. എൻ.എസ്.എസ് റീജിയണൽ കോ-ഓർഡിനേറ്റർ പ്രൊഫ.ടി ആർ അമിത്, ജില്ല കോ-ഓർഡിനേറ്റർ പ്രൊഫ.എസ് രതീഷ്, കോളേജ് പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. അജോയ് തോമസ്, പ്രൊഫ.എസ്.വി സൈലേഷ്, പ്രൊഫ.വിഭേഷ് വി.പണിക്കർ എന്നിവർ സംസാരിച്ചു. ഈ മാസം 12വരെ ഫെസ്റ്റ് നടക്കും.