പന്തളം : ആറന്മുള- പന്തളം റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ നാളെ മുതൽ കുളനടയിൽ നിന്നും ആറന്മുളയ്ക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ എം.സി റോഡിൽ കുളനട ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു സമീപമുള്ള കുളനട ഉള്ളന്നൂർ അമ്പലംറോഡ് വഴി പൈവഴി ജംഗ്ഷനിലെത്തി പോകേണ്ടതാണെന്ന് പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.