പത്തനംതിട്ട : ജില്ലാ ട്രഷറി കേന്ദ്രീകരിച്ച് നടന്ന നിക്ഷേപതുക തട്ടിപ്പുകേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.കെ അരവിന്ദൻ ആവശ്യപ്പെട്ടു.

ബി.എം.എസ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് പി.എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു മേഖലാ സെക്രട്ടറി വി. രാജൻ പിള്ള, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി പി. രഞ്ജിത്ത്, ട്രഷറർ ടി. ആർ ഗോപീകൃഷ്ണൻ എന്നിവർ സംസാരിച്ചു.