തിരുവല്ല: താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് ഡോക്ടർമാരെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷനുള്ളവർക്ക് നാളെ രാവിലെ 11ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. വയസ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ഫോൺനമ്പരും പിൻകോഡും രേഖപ്പെടുത്തിയ അപേക്ഷയും ഇന്റർവ്യൂവിന് ഹാജരാകുമ്പോൾ നൽകണം. കൊവിഡ് ബ്രിഗേഡായി സേവനമനുഷ്ഠിച്ചവർ മാത്രം ഇന്റർവ്യൂവിൽ പങ്കെടുക്കുക.