കോഴഞ്ചേരി : ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത് വേദിയിൽ സ്ഥാപിക്കാനുള്ള
വിദ്യാധിരാജജ്യോതി കിടങ്ങന്നൂർ ശ്രീവിജയാനന്ദാ ശ്രമത്തിൽ എത്തി. ഇന്നലെ വൈകിട്ട് ചട്ടമ്പി സ്വാമിയുടെ സമാധി മണ്ഡപമായ പന്മനയിൽ ക്ഷേത്രമേൽശാന്തി താമരയിൽ മഠം നാരായണൻ നമ്പൂതിരിയിൽ നിന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ ഏറ്റു വാങ്ങിയ ജ്യോതി കൺവീനർമാരായ ജി.കൃഷ്ണകുമാർ, എൻ.ജി.ഉണ്ണികൃഷ്ണൻ എന്നിവർക്ക് കൈമാറി.
ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ മുഖ്യാതിഥിയായിരുന്നു. മഹാമണ്ഡലം വൈസ് പ്രസിഡന്റുമാരായ മാലേത്ത് സരളാദേവി ,കെ.ഹരിദാസ്, പന്മന മഞ്ചേഷ്, എസ്.ആർ.കെ.പിള്ള, അനിരാജ് ഐക്കര, ശ്രീജിത്ത് അയിരൂർ, പി.ആർ.ഷാജി, അനിൽകുമാർ, മോഹൻകുമാർ, രമേശ് കുമാർ കുമ്പളത്ത്, വിജയകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു. ആചാര്യന്മാരായ വിജയാനന്തൻ നായർ, രവി കുന്നേക്കാട് എന്നിവർ കാർമ്മികത്വം വഹിച്ചു.
ഇന്ന് രാവിലെ രാവിലെ ഏഴിന് കിടങ്ങന്നൂരിൽ നിന്ന് ആരംഭിക്കുന്ന പ്രയാണം 11ന്
ചെറുകോൽപ്പുഴയിൽ എത്തിച്ചേരും. തുടർന്ന് പരിഷത് വേദിയിൽ ജ്യോതി സ്ഥാപിക്കും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സ്വീകരണവും യോഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.