പത്തനംതിട്ട : കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തെ ബാറിൽ നിന്ന് പുറത്തിറങ്ങിയ ആളുടെ പണവും മാെബൈൽ ഫോണും യുവാക്കൾ ചേർന്ന് പിടിച്ചുപറിച്ചു. സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടിയവരാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. വെട്ടിപ്പുറം സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. മദ്യപിച്ച ശേഷം ബാറിൽ നിന്ന് പുറത്തിറങ്ങി, ഫുട് പാത്തിലൂടെ നടന്നുപോകുമ്പോഴാണ് സംഭവം. ലൈസൻസ് അടക്കം നിരവധി രേഖകളും മൂവായിരത്തോളം രൂപയും അടങ്ങിയ പേഴ്സും മൊബൈൽഫോണും നഷ്ടമായി. സംഭവശേഷം സ്ഥലത്ത് അവശനായിരുന്ന ഇയാളെ ഓട്ടോ റിക്ഷാ ഡ്രൈവറാണ് വീട്ടിലെത്തിച്ചത്.