കോന്നി: സി.പി.എം മലയാലപ്പുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ സംയോജിത ജൈവ പച്ചക്കറി കൃഷി ഏരിയ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വി മുരളീധരൻ, ലോക്കൽ സെക്രട്ടറി എസ്. ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷാജി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എൻ.എസ് പണിക്കർ ,കെ.ജയലാൽ, വി.ശിവകുമാർ, മഞ്ജേഷ് വടക്കിനേത്ത്, എം.രാജേഷ്, കാഞ്ഞിരപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ ജി സതീശൻ എന്നിവർ പങ്കെടുത്തു.