തിരുവല്ല: കേന്ദ്ര കർഷക വിരുദ്ധ നയത്തിനെതിരെ കർഷകസംഘം വേങ്ങൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടിഞ്ഞില്ലത്ത് കൂട്ടായ്മ സംഘടിപ്പിച്ചു. കർഷകസംഘം നേതാവ് എം.ജി മോൻ ഉദ്‌ഘാടനം ചെയ്തു. കെ.കെ മനോഹരൻ, രാജു തയ്യിൽ, റോണി ജോസ് എന്നിവർ സംസാരിച്ചു. സിബി, ഇടിഞ്ഞില്ലം യൂണിറ്റ് പ്രസിഡന്റ് സഖാവ് ബാബുക്കുട്ടൻ എന്നിവർ പങ്കെടുത്തു.