റാന്നി : റാന്നി നിയോജക മണ്ഡലത്തിലെ പുരപ്പുറ സോളാർ വഴി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപഭോക്താക്കൾക്ക് നേരിട്ട് സബ്സിഡി നൽകുന്ന പദ്ധതിക്ക് നാളെ തുടക്കം കുറിക്കും. റാന്നി പഴവങ്ങാടി പഞ്ചായത്തിലെ കരി കുളം വാർഡിൽ താമരശേരിൽ സുരേഷിന്റെ പുരപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന സോളാർ സിസ്റ്റം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ, പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബിജുരാജ് , വാർഡ് മെമ്പർ, സൗര പദ്ധതി എ.ഇ ശ്രീനാഥ്, ഷെറി ഫിലിപ്പ്, റാന്നി നോർത്ത്, ബിനോ തോമസ് എന്നിവർ പങ്കെടുക്കും.