അടൂർ : കൈതപറമ്പ് കെ.വി.വി.എസ് കോളേജിലെ എൻ.എസ്.എസ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴംകുളം പഞ്ചായത്തിലെ ചില കിടപ്പു രോഗികൾക്ക് വീൽ ചെയറുകൾ, വാട്ടർ ബെഡ്, എയർ ബെഡ്, ഡയപ്പറുകൾ, മരുന്നുകൾ, ഭക്ഷണ സാധനങ്ങൾ എന്നിവ നൽകി. വിതരണോദ്ഘാടനം കൊമേഴ്സ് വിഭാഗം മേധാവി ഡോ.ഒ.വിൽസൺ നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ മേഴ്സി, സുരേഷ് ബാബു, ഐ.ക്യൂ.എ.സി കോ - ഒാർഡിനേറ്റർ അഖിൽ ദേവ് ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കൃഷ്ണകുമാർ,അദ്ധ്യാപകരായ മിനി, രാഹുൽ എന്നിവർ ആശംസകൾ നേർന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റോഷി തോമസ്, വോളന്റിയർ സെക്രട്ടറിമാരായ അശ്വിൻ, യദു കൃഷ്ണൻ,അഞ്ജന, തീർത്ഥ എന്നിവർ നേതൃത്വം നൽകി.