1
എഴുമറ്റൂർ മാക്കാട്ട് ഇന്ദിരയുടെ പറമ്പിൽ തീപിടിച്ചത് അണയ്ക്കുന്നു..

മല്ലപ്പള്ളി :എഴുമറ്റൂർ ചാലാപ്പള്ളി റോഡിൽ മാക്കാടിന് സമീപം വിജയ ഭവനം വീട്ടിൽ ഇന്ദിരയുടെ ഒരേക്കർ വരുന്ന വെറും കാലായിൽ തീ പടർന്നു പിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. രണ്ട് ആഴ്ചക്കുള്ളിലെ രണ്ടാമത്തെ സംഭവമാണിത്. റാന്നിയിൽ നിന്നും അഗ്നി രക്ഷാസേനയെത്തി ഒരു മണിക്കൂറിനുള്ളിൽ തീ അണച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പെരുംമ്പെട്ടി പൊലീസ് സ്ഥലത്ത് എത്തി തീ അണക്കുന്നതിന് നേതൃത്വം നല്കി. വായ്പ്പൂര് കെ.സ്.ഇ.ബി അധികൃതരും സ്ഥലത്ത് എത്തിയിരുന്നു.