അടൂർ : കർഷക സംഘം അടൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ബഡ്ജറ്റിലെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ അടൂർ പോസ്റ്റ്‌ ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. സമരം കർഷക സംഘം ഏരിയ വൈസ് പ്രസിഡന്റ്‌ ടി.ജി കുര്യൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ കെ.ജി.ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.മഹേഷ്‌ കുമാർ സ്വാഗതം പറഞ്ഞു. സുമ നരേന്ദ്ര,എസ്.ശിവപ്രസാദ്, ജേക്കബ് ബേബി, ലത്തീഫ്, ജോസ് മാത്യു,താജുദ്ദീൻ, അനിൽ മേമന,താജുമോൻ എന്നിവർ സംസാരിച്ചു.