പ്രമാടം : മറൂർ കുളപ്പാറ മലയ്ക്ക് സമീപം ഉണക്കപ്പുല്ലിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. അങ്കണവാടിക്ക് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് സ്ത്രീകൾ തീയിട്ടപ്പോൾ കാറ്റടിച്ച് ഉണക്കപ്പുല്ലിലേക്ക് ആളിപ്പടരുകയായിരുന്നു. പത്തനംതിട്ടയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയെങ്കിലും ഇടുങ്ങിയ വഴിയിലൂടെ ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.