പത്തനംതിട്ട: ജില്ലയുടെ പിതാവായ കെ.കെ.നായരുടെ കാലടികൾ പിന്തുടർന്ന് അദ്ദേഹം കാത്തു സൂക്ഷിച്ച മത സൗഹാർദ്ദം കളങ്ക രഹിത രാഷ്ട്രീയ പ്രവർത്തനത്തനവും പൊതുപ്രവർത്തകർ മാതൃകയാക്കണമെന്ന് മുന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനും ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ അഭിപ്രായപ്പെട്ടു. കെ.കെ നായരുടെ ഒമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള ജന വേദി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഓൺ ലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. കേരള കേരള പട്ടികജാതി ജാതി ഗോത്ര വർഗ കമ്മീഷൻ മുൻ ചെയർമാൻ പി.എൻ.വിജയകുമാർ, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, മൈലപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ,പത്തനംതിട്ട നഗരസഭാ മുൻ ചെയർപേഴ്‌സൺ സൺ രജനി പ്രദീപ്, നഗരസഭാ മുൻ വൈസ് ചെയർമാൻ പി.കെ.ജേഖബ്, ഗ്രാമവികസന വകുപ്പ് ജോയിൻ കമ്മീഷണർ ജി.കൃഷ്ണകുമാർ, മധുവളളിക്കോട്, ജോർജ് വർഗീസ് തെങ്ങുംതറയിൽ, അലങ്കാർ അഷറഫ്, ഷബീർ അഹമ്മദ്, കെ.കെ നായർ ഫൗണ്ടേഷൻ ജോയിന്റ് സെക്രട്ടറി ബി.ദിനേശ് നായർ, ശശികുമാർ തുരുത്തിയിൽ, റെജി മലയാലപ്പുഴ,ജനവേദി സെക്രട്ടറി ലൈലാ ബീവി എന്നിവർ പ്രസംഗിച്ചു.