rajan
ഏത്തവാഴകൾ കാട്ടുപന്നി നശിപ്പിച്ച കൃഷിയിടത്തിൽ പടിഞ്ഞാറെ പുന്നോൺ രാജൻ

നാരങ്ങാനം : നാരങ്ങാനം വെസ്റ്റ്, തെക്കേഭാഗം, കക്കണ്ണി, മടുക്കേകുന്ന് പ്രദേശങ്ങളിൽ പന്നിശല്യം രൂക്ഷം. വ്യാപകമായി കൃഷികൾ നശിപ്പിച്ചു. വാഴ, കപ്പ, കാച്ചിൽ, കിഴങ്ങുവർഗങ്ങൾ, നെല്ല്, പച്ചക്കറികൾ എന്നിവയെല്ലാം തിന്നും കുത്തിമറിച്ചുമാണ് പന്നികൾ വിഹരിച്ചത്. നാരങ്ങാനം പഞ്ചായത്തിലും എം.എൽ.എയ്ക്കും വനംവകുപ്പിനും കർഷകർ പരാതി നൽകിയെങ്കിലും കാട്ടുപന്നികളെ തുരത്താൻ ഒരു നടപടിയും എടുത്തിട്ടില്ല. പന്നികളെ കൊല്ലാൻ ലൈസൻസുള്ള ഷൂട്ടർമാരെ നിയമിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പടിഞ്ഞാറെ പുന്നോൺ രാജന്റെ പറമ്പിലെ നാൽപ്പത് ഏത്തവാഴ, വെട്ടിമൂട്ടിൽ ശശിയുടെ പത്ത് ഏത്തവാഴ, ജോർജ് കുട്ടിയുടെ കൊയ്യാറായ നെല്ല് തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം കാട്ടുപന്നികൾ നശിപ്പിച്ചത്.