മല്ലപ്പള്ളി : നിയന്ത്രണം വിട്ടകാർ റോഡ് അരികിലെ പോസ്റ്റിൽ തട്ടി സമീപത്തെ പുരയിടത്തിലെ മരത്തിൽ ഇടിച്ചുനിന്നു. പാലായിൽ നിന്നും അടൂരിലേയ്ക്ക് പോകുന്ന വഴിക്ക് മല്ലപ്പള്ളി സി .എസ്.ഐ പള്ളിയ്ക്ക് സമീപമാണ് അപകടം നടന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.