
പുല്ലാട് : കർഷക കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രവർത്തക യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ജി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറിമാരായ സി.കെ.ശശി, ശ്യാം കുരുവിള, കോൺഗ്രസ് പുല്ലാട് മണ്ഡലം പ്രസിഡന്റ് പി.ജി.അനിൽകുമാർ, കോയിപ്രം മണ്ഡലംപ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എം.റോസ, ജോൺസൺ അഴക്കാട്ടിൽ, കെ.വി.തോമസ് എന്നിവർ പ്രസംഗിച്ചു.