പന്തളം: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പന്തളം ബാലവേദി'എന്ന പേരിൽ പുതിയ ബാലവേദി പ്രവർത്തനമാരംഭിച്ചു. ലൈബ്രറി പ്രസിഡന്റ് അഡ്വ.എസ്.കെ വിക്രമൻ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം എസ്. മീരാസാഹിബ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഗോപിനാഥൻനായർ, ടി.ശാന്ത കുമാരി, അഡ്വ.എം.വിജേഷ്, ഇ.വി,ഗിരിധർ, പിജി രാജൻ ബാബു,സന്തോഷ് ആർ,സതീഷ് കുമാർ, എം.കിഷോർകുമാർ,എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : കെ എൻജി നായർ (രക്ഷാധികാരി), മാധവ്.വി.(പ്രസിഡന്റ്), ജി ദേവനാരായണൻ (സെക്രട്ടറി).